വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന്പേർക്ക് ദാരൂണാന്ത്യം

New Update

publive-image

Advertisment

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്. എസ് ദുര്‍ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരിച്ചത്.

എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിച്ചത്. ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴൽക്കിണർ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തകർന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തൊട്ടടുത്ത സ്ഥലമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisment