കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു ! ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. അലവൻസ് കണക്കാക്കുന്നതിനുള്ള പുതിയ നിരക്ക് 2023 ജനുവരി മുതൽ ബാധകമാകും. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയർത്തിയത്.

ക്ഷാമബത്ത ഉയർത്തുന്നതോടെ കേന്ദ്ര സർക്കാരിനു 12,815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ലഭിക്കും. ഉജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.

Advertisment