/sathyam/media/post_attachments/SS9u8qCXvMbmbpvsW8OD.jpg)
ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിക്കാൻ മന്ത്രിസഭ അനുമതി. ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർദ്ധിപ്പിച്ച ക്ഷാമബത്ത ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ വരുത്തിയതായി സർക്കാർ അറിയിച്ചു. ക്ഷാമബത്ത വർദ്ധനയ്‌ക്കായി കേന്ദ്രം 12,815 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കുമാണ് ക്ഷാമബത്ത ഉയർത്തിയിരിക്കുന്നത്. 47.58 ലക്ഷം സർക്കാർ ജീവനക്കാരും 69.76 ലക്ഷം പെൻഷൻ ലഭിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്.2022 സെപ്റ്റംബറിലാണ് കേന്ദ്രം അവസാനമായി ക്ഷാമബത്ത വർദ്ധിപ്പിച്ചത്.
പണപ്പെരുപ്പം പരിഹരിക്കുന്നതിനും വില വർദ്ധനവിനെ നേരിടാൻ സഹായിക്കുന്നതിനുമാണ് ജീവനക്കാർക്ക് സർക്കാർ ക്ഷാമബത്ത നൽകുന്നത്. ഓരോ ജീനക്കാർക്കും അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം അടിസ്ഥാനമാക്കി ക്ഷാമബത്ത നൽകി വരുന്നു. ഓരോ ആറുമാസങ്ങളിലുമാണ് ക്ഷാമബത്തയിൽ വർദ്ധനവ് കണക്കാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us