വയനാട്ടുകാർക്ക് എല്ലാം വിശദീകരിച്ച് താൻ കത്തെഴുതുമെന്ന് മുൻ എംപി രാഹുൽ ഗാന്ധി

New Update

publive-image

ഡൽഹി: വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെ പോലെയാണ്, അവരൊട് തനിക്കുള്ളത് കുടുംബബന്ധമെന്ന് മുൻ എംപി രാഹുൽ ഗാന്ധി. താൻ എന്തുകൊണ്ടാണ് അയോഗ്യനാക്കപ്പെട്ടതെന്ന് വയനാട്ടുകാരോട് പറയും ഇതുനായി എല്ലാം വിശദീകരിച്ച് ഒരു കത്തെഴുതുമെന്നും രാഹുൽ പറഞ്ഞു. വയനാട്ടിലുള്ളത് എന്റെ കുടുംബക്കാരാണ്. എനിക്ക് പറയാനുള്ളത് ഞാൻ അവരോട് പറയും. രാഹുൽ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയായി നിന്നിരുന്നു.

Advertisment

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും കേരളത്തിലെ വയനാട്ടിൽ നിന്നുമാണ് രാഹുൽ ജനവിധി തേടിയത്. അമേഠിയിൽ ബിജെപിയുടെ സ്മ്ൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ മുസ്ലീം ലീഗിന്റെ സഹായത്തോടെ വായനാട്ടിൽ നിന്നു ജയിച്ചിരുന്നു. വർഷങ്ങളോളം കോൺഗ്രസിനെ ജയിപ്പിച്ച മണ്ഡലമാണ് അമേഠി. കോൺഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യ മണ്ഡലവുമായിരുന്നു അമേഠി. എന്നാൽ കഴിഞ്ഞ വർഷം ബിജെപി അമേഠി പിടിച്ചെടുക്കുകയായിരുന്നു.

പരാജയം സുനിശ്ചിതമായ അവസരത്തിൽ വിജയ സാധ്യത ഉറപ്പുള്ള മണ്ഡലമായ വായനാട്ടിലേക്ക് രാഹുൽ എത്തിച്ചേരുകയായിരുന്നു. വെറും മുന്നു വർഷം കൊണ്ട് പാരമ്പര്യ മണ്ഡലത്തെയും ജനങ്ങളെയും മറന്ന രാഹുൽ ഇപ്പോൾ പറയുന്നത് വയനാടിനെ മറക്കില്ല എന്നാണ്. രാഹുലിന് പകരം പ്രിയങ്ക വയനാട് എത്താനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവിൽ കേസിൽ മേൽകോടതി വിധി എതിരായാൽ 8 വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല ഇതിനെ മറിക്കടക്കാനുള്ള നീക്കമായാണ് പ്രിയങ്കയുടെ വരവ് എന്നാണ് നിരീക്ഷകർ പറയുന്നത്.

Advertisment