വാരണാസി: സിനിമാ മേഖലയെ ഞെട്ടിച്ച് വീണ്ടുമൊരു നടി കൂടി ജീവനൊടുക്കി. നടി ആകാന്‍ക്ഷ ദുബെയാണ് ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആകാന്‍ക്ഷ ദുബെയുടെ വിയോഗത്തിന്റെ ഞെട്ടിലിലാണ് ഭോജ്പുരി സിനിം മേഖല. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന 25കാരിയായ ആകാന്‍ക്ഷയാണ് മരിച്ചത്.
/sathyam/media/post_attachments/jqgxxZE4H6xOy0FSphQn.jpg)
ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെ പുതിയ ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി വാരണാസിയില്‍ എത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണത്തിന് ശേഷം നടി അവിടെയുള്ള സാരാനാഥ് ഹോട്ടലിലേക്ക് പോയി. ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആകാന്‍ക്ഷയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഭോജ്പുരി ഗാനമായ ഹിലോര്‍ മാരെയില്‍ ഒരു നൃത്ത വീഡിയോ അവര്‍ പങ്കിട്ടിരുന്നു. നടിയുടെ മ്യൂസിക് വീഡിയോ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് വിയോഗവാര്‍ത്തയും എത്തിയിരിക്കുന്നത്. ഭദോയ് സ്വദേശിനിയായിരുന്നു ആകാന്‍ക്ഷ.