Advertisment

ന്യൂനപക്ഷ സംവരണം ഭരണഘടനാപ്രകാരമല്ല; ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

New Update

publive-image

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലി​ക​ൾക്കു​ള്ള നാ​ലു ശ​ത​മാ​നം ഒബിസി സം​വ​ര​ണം കർണാടക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Advertisment