ഔദ്യോഗിക വസതി ഒഴിയും; മറുപടി കത്ത് നൽകി രാഹുൽ ഗാന്ധി

New Update

publive-image

ഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടികത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്.

Advertisment

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഏപ്രിൽ 23 ന് ഉള്ളിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാനാണ് നിർദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്.

പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Advertisment