ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ഡല്‍ഹിയില്‍

New Update

publive-image

Advertisment

ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിൽ അഞ്ചു നില ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങിയ ഒൻപതു വയസ്സുകാരൻ മരിച്ചു. മുകളിലത്തെ നിലയിലേക്കു പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മാർച്ച് 24നാണ് അപകടം നടന്നത്. വാതിലിനിടയിൽപ്പെട്ട് ഞെരിഞ്ഞ് നെഞ്ചിൽ ആഴത്തിൽ മുറവേറ്റതിനാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഫ്ലാറ്റിലെ അലക്കു ജോലിക്കാരിയുടെ മകനാണ് മരിച്ചത്‌.

Advertisment