Advertisment

2023 ജൂണ്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കു നഷ്ടമാകുന്ന സേവനങ്ങള്‍ ഇവ

New Update

ഡല്‍ഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ജൂൺ 30 വരെ സാവകാശം അനുവദിച്ച സന്തോഷത്തിലാണ് പലരും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ (മാർച്ച് 31) അവസാനിക്കാനിരിക്കെയാണ് 3 മാസത്തെ സാവകാശം കൂടി അനുവദിച്ചത്.

Advertisment

publive-image

2022 ഏപ്രിൽ 1 മുതൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ 500 രൂപ ഫീസ് ചുമത്തിയിരുന്നു. 2022 ജൂലൈ 1 മുതൽ പിഴ 1,000 രൂപയായി ഉയർത്തി. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപ പിഴ നിർബന്ധമാണ്. സാവകാശം അനുവദിക്കുമ്പോഴും പിഴയിൽ നിന്നു സർക്കാർ പിന്നോട്ടില്ലെന്നു വ്യക്തം.

2023 ജൂൺ 30 നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ താഴെ പറയുന്ന സേവനങ്ങൾ ഉപയോക്താക്കൾക്കു നഷ്ടമാകും.

  • പാൻ നിർജീവമായ നികുതിദായകർക്ക് റീഫണ്ട് ലഭിക്കില്ല.
  • പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിലേക്ക് അത്തരം റീഫണ്ടിന് പലിശ ലഭിക്കില്ല.
  • 1,000 രൂപ ഫീസ് അടച്ച് അക്കാര്യം അതോറിറ്റിയെ അറിയിച്ചാൽ 30 ദിവസത്തിനുള്ളിലാകും പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കുക.
  • ഉയർന്ന മൂല്യമുള്ള ഇടപാടുകൾ (പാൻ നമ്പർ ആവശ്യപ്പെടുന്നവ) സാധമാകില്ല.
  • ഓഹരി വിപണി ഇടപാടുകൾ ബാധിക്കപ്പെടും.
  • വസ്തു കൈമാറ്റം പോലുള്ള ഉയർന്ന മൂല്യമുള്ള സേവനങ്ങൾ സാധ്യമാകില്ല.
  • ഉയർന്ന മൂല്യമുള്ള സ്വർണം പോലുള്ള വസുതുക്കളുടെ വാങ്ങലുകളും, വിൽക്കലുകളും ബാധിക്കപ്പെടും.
Advertisment