New Update
/sathyam/media/post_attachments/UBeBGtoSWGyEnlI9aV8H.jpg)
ന്യൂഡല്‍ഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു.
Advertisment
ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു. പള്ളിയിൽ പ്രവേശിച്ച അദ്ദേഹം പ്രാർഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. തുടർന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us