ന്യൂഡല്‍ഹി: അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണി മരിച്ചു. ഡല്‍ഹിയിലെ സിരാസ്പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ 30-കാരി രഞ്ജുവാണ് മരിച്ചത്. സംഭവത്തില്‍ രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഇയാളുടെ സുഹൃത്ത് അമിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു.
വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് സംഭവം. ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ഹരീഷ്. ഇയാളുടെ വീട്ടിൽ നടന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ശബ്ദം ഉയർന്നതോടെ രഞ്ജു തന്റെ വീടിന്റെ ബാൽക്കണിയിൽ ഇറങ്ങിനിന്ന് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ തോക്കെടുത്ത് യുവതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴുത്തിൽ വെടിയേറ്റ രഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ബിഹാർ സ്വദേശിയായ രഞ്ജുവും ഭർത്താവും ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.