കര്‍ണാടകയില്‍ 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയില്‍ ഇടം നേടി 52 പുതുമുഖങ്ങള്‍; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവോണ്‍ മണ്ഡലത്തില്‍ ജനവിധി തേടും; യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കുന്നത് ശിക്കാരിപുരയില്‍

New Update

publive-image

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. നിരവധി സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിട്ടുണ്ട്. 52 പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. രണ്ടാം പട്ടിക ഉടൻ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Advertisment

കർണാടകയിൽ 224 നിയമസഭാ സീറ്റുകളാണുള്ളത്. ബൊമ്മൈ തന്റെ നിലവിലെ സീറ്റായ ഷിഗാവോൺ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര 1983 മുതൽ ഏഴ് തവണ പിതാവ് വിജയിച്ച അതേ മണ്ഡലമായ ശിക്കാരിപുരയിൽ നിന്നാണ് മത്സരിക്കുന്നത്. മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിൽ മത്സരിക്കും.

മറ്റ് പ്രധാന ബിജെപി നേതാക്കളായ രമേഷ് ജാർക്കിഹോളിയും ഗോവിന്ദ് എം കാർജോളും യഥാക്രമം ഗോകക്കിലും മുധോളിലും മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരുവിൽ മത്സരിക്കും. എട്ട് വനിതകളാണ് ആദ്യ പട്ടികയിൽ ഉള്ളത്.

Advertisment