/sathyam/media/post_attachments/Nca2Dt6HeY8KmASPsHr1.jpg)
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഒരുങ്ങി എന്‍സിപി. 40-ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. ദേശീയ പാർട്ടിയെന്ന പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണു മത്സര രംഗത്തിറങ്ങുന്നതെന്നും മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു.
അടുത്തിടെ എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരുന്നു. കർണാടക–മഹാരാഷ്ട്ര അതിർത്തിയിൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര ഏകീകരൺ സമിതിയുമായി ചേർന്ന് മത്സരിക്കാനും നീക്കം നടക്കുന്നുണ്ട്.