/sathyam/media/post_attachments/xpq7NidZMFiWPsyVVESk.jpg)
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല. സിദ്ധരാമയ്യയ്ക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. വരുണയ്ക്ക് പുറമെ കോലാറില്‍കൂടി മത്സരിക്കണമെന്ന് സിദ്ധരാമയ്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കോലാറില്‍ മഞ്ജുനാഥിന്റെ പേരാണ് പട്ടികയിലുള്ളത്. 43 സ്ഥാനാര്‍ഥികളുടെ പേരുള്ള പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.