/sathyam/media/post_attachments/katPvV472MffYnTePl6Q.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റു.
സുഭാഷ് മൂന്നു മാസം മുൻപാണ് താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെയാണ് സുഭാഷ് വിവാഹം കഴിച്ചത്. ഈ വിവാഹത്തോട് ദണ്ഡപാണിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. എന്നാൽ അമ്മയും മുത്തശിയും പിന്തുണച്ചതോടെയാണ് സുഭാഷ് ഈ പെൺകുട്ടിയെത്തന്നെ വിവാഹം കഴിച്ചത്.
പിതാവിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിനുശേഷം സുഭാഷ് വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു. ദമ്പതിമാര്‍ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us