New Update
Advertisment
ന്യൂഡൽഹി: മദ്യനയക്കേസില്‍ തങ്ങള്‍ക്കെതിരെ സിബിഐയുടെ പക്കല്‍ ഒരു തെളിവുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്‌രിവാള്‍ ഇക്കാര്യം പ്രതികരിച്ചത്. . 56 ചോദ്യങ്ങളാണു സിബിഐ ചോദിച്ചതെന്നും എല്ലാം വ്യാജമാണെന്നും കെജ്‌രിവാള്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
'സിബിഐ എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. മദ്യനയം നിലവില്‍വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും സിബിഐ ചോദിച്ചു. എല്ലാം വ്യാജമാണ്. ഈ കേസും വ്യാജമാണ്. ഞങ്ങള്‍ക്കെതിരേ അവരുടെ കൈയ്യില്‍ യാതൊരു തെളിവുമില്ലെന്ന് എനിക്ക് ബോധ്യമായി', ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.