New Update
/sathyam/media/post_attachments/zw601PX5oUO0gAdwVk24.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ വെടിവച്ചു കൊലപ്പെടുത്തി. ജലൗൺ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോളജ് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാർഥിനി റോഷ്‌നി അഹിർവാർ (21) ആണ് കൊല്ലപ്പെട്ടത്.
Advertisment
പൊലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ് കൊലപാതകം. അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യുപിയിലെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ ബിഎ വിദ്യാർഥിനിയാണ് റോഷ്‌നി.
സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികാണ്. 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് നാടന്‍ തോക്കുപയോഗിച്ച് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us