ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു; കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് കോടികളുടെ വരുമാനം

New Update

publive-image

ഡൽഹി: ഇത്തവണയും റെക്കോർഡ് നേട്ടത്തിലേറിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2022- 23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് റെയിൽവേ കാഴ്ചവച്ചത്. ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേ നേടിയത് 2.40 ലക്ഷം കോടി രൂപയുടെ വരുമാനമാണ്.

Advertisment

2021-22 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തേക്കാൾ 49,000 കോടി രൂപ അധികമാണ് ഇത്തവണ നേടിയത്. മുൻ സാമ്പത്തിക വർഷത്തിനേക്കാൾ 25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ നേടിയതിൽ വെച്ച് ഏറ്റവും കൂടിയ നിരക്കാണ് ഇത്തവണത്തേത്.

യാത്രക്കാരിൽ നിന്ന് മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്നു വളർച്ച നിരക്ക്. ചരക്ക് സേവനം 15 ശതമാനം വളർച്ചയോടെ 1.62 ലക്ഷം കോടി രൂപയാണ് കൈവരിച്ചത്. 2021-22 സാമ്പത്തിക വർഷം യാത്രക്കാരിൽ നിന്നും ലഭിച്ച വരുമാനം 39,214 കോടി രൂപ മാത്രമായിരുന്നു.

Advertisment