അതിഖ് അഹമ്മദിന്റെ അഭിഭാഷകന്റെ വീടിനടുത്ത് ബോംബ് ആക്രമണം; ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അഭിഭാഷകന്‍ ! വീഡിയോ

New Update

publive-image

ലഖ്‌നൗ: വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ അഭിഭാഷകന്‍ ദയാശങ്കര്‍ മിശ്രയുടെ വീടിനടുത്ത് ബോംബ് ആക്രമണം. പ്രയാഗ്‌രാജിലെ കട്‌രയില്‍ ഗോബര്‍ ഗലിയിലുള്ള വീടിന് സമീപമാണ് സംഭവം നടന്നത്. രണ്ടുയുവാക്കള്‍ തമ്മിലുള്ള വ്യക്തി വിരോധത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ്‌ ആക്രമണമുണ്ടായതെന്നും, ലക്ഷ്യം ദയാശങ്കര്‍ മിശ്രയല്ലെന്നും പൊലീസ് പറയുന്നു.

Advertisment

എന്നാല്‍ തന്നെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ദയാശങ്കര്‍ മിശ്ര ആരോപിച്ചു. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പിന്നിലാരാണെന്ന് ഇപ്പോള്‍ പറയാന്‍ താനില്ലെന്നും ദയാശങ്കര്‍ മിശ്ര പറഞ്ഞു.

Advertisment