പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആപ്പിൾ സിഇഒ; ഇന്ത്യയില്‍ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ടിം കുക്ക്

New Update

publive-image

ന്യൂഡല്‍ഹി: ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കുക്ക് പ്രധാനമന്ത്രിയെ കണ്ടത്.

Advertisment

സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു.

ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു. കുക്കുമായുള്ള ചര്‍ച്ച സന്തോഷം നല്‍കുന്നതായിരുന്നെന്ന് മോദിയും ട്വീറ്റ് ചെയ്തു. രാജ്യത്ത് ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Advertisment