New Update
/sathyam/media/post_attachments/p3j2X6cjAgwbjIXwoEVU.jpg)
ചെന്നൈ: തേനി ബോഡിനായ്ക്കന്നൂരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെരുവ് നായകൾ കടിച്ച് കീറിയ നിലയിലാണ് മൃതദേഹം. ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Advertisment
കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us