/sathyam/media/post_attachments/HY2nMxDA33nlPnUvwcqg.jpg)
ത്രിപുര: പ്രായപൂർത്തിയാകാത്ത ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ രണ്ട് പാക്കറ്റുകളിലായി പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗർത്തലയിലെ അരാലിയയിലാണ് സംഭവം.പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
15 വയസ്സുള്ള ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം രണ്ടായി വെട്ടിമുറിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച മുതൽ ദമ്പതികളെ കാണാതാവുകയും അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിവാഹശേഷം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ മാതാപിതാക്കളുടെ പരാതിയിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us