ഞാൻ ഈശ്വരന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പ്; ജനങ്ങള്‍ ഈശ്വരനെപ്പോലെ തുല്യര്‍ ! ഖാര്‍ഗെയുടെ 'വിഷപ്പാമ്പ്' പരാമര്‍ശത്തിന് മോദിയുടെ മറുപടി

New Update

publive-image

Advertisment

ബെംഗളൂരു: കർണ്ണാടകയിലെ കോലാറിൽ നടന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിഷപ്പാമ്പ് പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. താന്‍ ഈശ്വരന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന പാമ്പാണെന്നായിരുന്നു മോദിയുടെ മറുപടി.

“ശക്തമായ രാഷ്ട്രമാക്കാനും അഴിമതിയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാനും എന്റെ സർക്കാർ കഠിനമായി പരിശ്രമിക്കുന്നു. കോൺഗ്രസിന് അത് ഇഷ്ടമല്ല. പകരം, അവർ എന്നെ ‘വിഷമുള്ള പാമ്പ്’ എന്ന് വിളിക്കുന്നു. ഈശ്വരന്റെ കഴുത്തിലും പാമ്പുണ്ട് എന്ന് ഞാന്‍ പറയട്ടെ. ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്, അവരോടൊപ്പം നിൽക്കുന്ന അവരുടെ പാമ്പാണ് ഞാൻ. മെയ് 13 ന് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് തക്ക മറുപടി നൽകും”-മോദി പറഞ്ഞു.

കോൺഗ്രസ് പാർട്ടിയെ 85% കമ്മീഷൻ പാർട്ടിയെന്നും അദ്ദേഹം ആക്ഷേപിച്ചു. കോൺഗ്രസ് പാർട്ടി 85% കമ്മീഷൻ പാർട്ടിയാണ്, അവരുടെ സ്വന്തം പ്രധാനമന്ത്രി ഒരിക്കൽ അത് സമ്മതിച്ചിട്ടുണ്ട്. അധികാരത്തിലെത്തി സംസ്ഥാനം കൊള്ളയടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവർ. ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ സാധ്യതയെക്കുറിച്ച് ആളുകൾക്ക് ബോധ്യമുള്ളതിനാൽ അത് സംഭവിക്കില്ല. കോലാറിലെ ജനക്കൂട്ടം കോൺഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment