മക്കളോടൊപ്പം തിയേറ്ററിലെത്തി; സിനിമ കാണുന്നതിനിടെ പുറത്തേക്ക് ഇറങ്ങി നാലാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി ! സംഭവം നടന്നത് ചെന്നൈയില്‍

New Update

publive-image

Advertisment

ചെന്നൈ: എയർപോർട്ട് കാർ പാർക്കിന്റെ നാലാം നിലയിൽ നിന്ന് ചാടി 33 കാരി ജീവനൊടുക്കി. വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്റോഹബ് മൾട്ടിപ്ലെക്സ് തിയറ്ററിൽ രണ്ടു മക്കളോടൊപ്പമാണ് യുവതിയെത്തിയത്.

സിനിമ കാണുന്നതിനിടെ ശുചിമുറിയിൽ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാർ പാർക്കിങ്ങിന്റെ നാലാം നിലയിൽനിന്നു ചാടുകയായിരുന്നു. ഇവര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് യുഎസിലാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment