ചെന്നൈ: തമിഴ്നാട്ടിലെ ധാരാപുരത്ത് ബിജെപിക്കുള്ളിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം. ബിജെപി തിരുപ്പൂര്‍ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവിയും പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകന്‍ കൊങ്ങു രമേശും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) പാര്‍ട്ടി അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പരിക്കേറ്റ രണ്ട് എച്ച്എംകെ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/post_attachments/H4Ejw0yQiWsSN7TStfwl.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ മംഗലം രവിയും കൂട്ടാളികളും കൊങ്കു രമേശിന്റെ കടയിലേക്ക് എത്തുകയും എപ്പിസോഡ് പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
തര്‍ക്കം പെട്ടെന്ന് അക്രമാസക്തമായി. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദു മക്കള്‍ പാര്‍ട്ടി അംഗങ്ങള്‍ തര്‍ക്കത്തില്‍ ഇടപെട്ടു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ പാര്‍ട്ടി ജില്ലാ നേതാവ് ഈശ്വരന്‍, സംഘടനാ സെക്രട്ടറി ശങ്കര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ സിസിടിവിയിലും ഫോണ്‍ ക്യാമറകളിലും പതിഞ്ഞ വീഡിയോകള്‍ വൈറലായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us