'മൃദംഗവിസ്മയം' ഇനി ഓര്‍മ ! കാരൈക്കുടി മണിക്ക് വിട

New Update

publive-image

ചെന്നൈ: മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.

Advertisment

എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം.ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി കർണാടക സംഗീതത്തിലെ നിരവധി പ്രമുഖർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.

കാരക്കുടി രംഗ ഐനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ മണി സംഗീതം പഠിച്ചു. കെ.എം വൈദ്യനാഥനിൽനിന്നും മണിക്ക് ശിക്ഷണം ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി കർണാടിക് സം​ഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കാരെെക്കുടി മണി.

കാരൈക്കുടി മണി ബാണി എന്നറിയപ്പെടുന്ന ശൈലി രൂപപ്പെടുത്തി. ലയമണി ലയം എന്ന സംഗീത പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററാണ്‌. അവിവാഹിതനാണ്.

Advertisment