/sathyam/media/post_attachments/Sr7AUUOw6kr0F9CxQUyJ.jpg)
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പിതാവിന് അവസരം കിട്ടിയതിലെ സന്തോഷം തോക്കെടുത്ത് ആഘോഷിച്ച് മകന്‍. ബാബലേശ്വരയില്‍ നിന്ന് ജനവിധി തേടുന്ന വിജയ് കുമാര്‍ പാട്ടീലിന്റെ മകനാണ് പരിധിവിട്ട് ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.
ഇയാള്‍ തോക്കെടുത്ത് രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.