ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുവെന്ന് ആരോപിച്ച് കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡും ബിജെപി പ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തുവിട്ടു. ഖാർഗെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് അതിൽ പറയുന്നത് കേൾക്കാം.
/sathyam/media/post_attachments/q7QpjG5tECZb5xrIcaKz.jpg)
മാലിക്കാർജുൻ ഖാർഗെയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കൊല്ലാനുള്ള ഗൂഢാലോചന ബിജെപിയുടെ തരംതാണ രാഷ്ട്രീയ പ്രവർത്തനമാണെന്ന് വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞിരുന്നു. കർണാടക പാർട്ടിക്ക് കന്നഡക്കാരിൽനിന്നുള്ള എല്ലാ അനുഗ്രഹങ്ങളും കാവി പാർട്ടിയെ ഭയപ്പെടുത്തിയെന്ന് സുർജേവാല അവകാശപ്പെട്ടു.