ഹൈദരാബാദ്: ചീറിപായുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.
ചീറിപാഞ്ഞുവന്ന ട്രെയിൻ സർഫ്രാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. സർഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല.
#Hyderabad:16-YO 9th class student Mohammad Sarfaraz, told his father that he was going for Friday prayers, hours later his friends informed the family that he is unconscious
— @Coreena Enet Suares (@CoreenaSuares2) May 5, 2023
Sarfaraz was hit by a train while shooting an Instagram reel on railway tracks in Sanat Nagar. Died. pic.twitter.com/R93GGGXA9b
അതിവേഗത്തിലെത്തിയ ട്രെയിൻ സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.