New Update
/sathyam/media/post_attachments/MkbnEBny7xXGybetKSfE.jpg)
ന്യൂഡൽഹി: ബിജെപിയെ ലക്ഷ്യമിട്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ‘അഴിമതി നിരക്ക് കാർഡ്’ പരസ്യത്തിൽ കർണാടക കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിർദേശം. കര്‍ണാടക സര്‍ക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരേ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Advertisment
ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പത്രപരസ്യം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് കമ്മീഷന്‍. കർണാടകയിൽ മെയ് 10 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 നും 2023 നും ഇടയിൽ സംസ്ഥാനത്തെ "അഴിമതി നിരക്ക്" പട്ടികപ്പെടുത്തുന്ന ഒരു കൂട്ടം പോസ്റ്ററുകളും പരസ്യങ്ങളും കോൺഗ്രസ് പുറത്തിറക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us