സോണിയ ഗാന്ധി നടത്തിയ ‘കർണാടകയുടെ പരാമാധികാരം’ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; കോണ്‍ഗ്രസിനോട് വിശദീകരണം തേടി

New Update

publive-image

Advertisment

ന്യൂഡൽഹി: സോണിയ ഗാന്ധി നടത്തിയ ‘കർണാടകയുടെ പരാമാധികാരം’ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബി.ജെ.പി. നല്‍കിയ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് കമ്മിഷന്‍ വിശദീകരണം തേടിയത്.

സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കാനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെടുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ പറയുന്നു.

‘‘കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല’ എന്നായിരുന്നു പ്രചാരണ റാലിയിൽ സോണിയയുടെ പ്രസ്താവന.

സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയും പരോക്ഷവിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടകത്തിന്റെ പരമാധികാരം എന്നതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച പ്രധാനമന്ത്രി, കര്‍ണാടകത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനെ സോണിയ ഗാന്ധി പരസ്യമായി പിന്തുണയ്ക്കുകയാണെന്നും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കെതിരേയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Advertisment