/sathyam/media/post_attachments/oeKBpOoFWDj2kWqcLrcI.jpg)
ബെംഗളൂരു: കര്‍ണാടകയില്‍ കടുത്ത പോരാട്ടമെന്ന പ്രവചനവുമായി എക്‌സിറ്റ് പോളുകള്‍. ഭരണം നിലനിര്‍ത്താന്‍ പോരാടുന്ന ബി.ജെ.പിക്കും, ഭരണം പിടിച്ചെടുക്കാന്‍ മത്സരിച്ച കോണ്‍ഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് സൂചന. ജെഡിഎസ് കിംഗ് മേക്കറായേക്കുമെന്നാണ് പ്രവചനം.
വിവിധ എക്‌സിറ്റ് പോളുകള്‍ ഇങ്ങനെ:
1. ന്യൂസ് നേഷന്‍-സിജിഎസ്
ബിജെപി:114, കോണ്‍ഗ്രസ്: 86, ജെഡിഎസ്: 21, മറ്റുള്ളവര്‍: 3
2. റിപ്പബ്ലിക് ടിവി-പി മാര്‍ക്യു
ബിജെപി: 85-100, കോണ്‍ഗ്രസ്: 94-108, ജെഡിഎസ്: 24-32, മറ്റുള്ളവര്‍: 2-6
3. സുവര്‍ണ ന്യൂസ്-ജന്‍ കി ബാത്ത്
ബിജെപി: 94-117, കോണ്‍ഗ്രസ്: 91-106, ജെഡിഎസ്: 14-24, മറ്റുള്ളവര്‍: 0-2
4. ടിവി 9 ഭാരത്വര്‍ഷ്-പോള്‌സ്ട്രാറ്റ്
ബിജെപി: 88-98, കോണ്‍ഗ്രസ്: 99-109, ജെഡിഎസ്: 21-26, മറ്റുള്ളവര്‍: 0-4
5. സീ ന്യൂസ്-മാട്രിസ്
ബിജെപി: 79-94, കോണ്‍ഗ്രസ്: 103-118, ജെഡിഎസ്: 25-33, മറ്റുള്ളവര്‍: 2-5.