ബാംഗ്ലൂര്‍ : അവസാന മൂന്നര വര്‍ഷം കച്ചവടം നടത്തി നേടിയ ഒരു കര്‍ണാടക ഭരണം മാത്രമായിരുന്നു തെക്കേ ഇന്ത്യയില്‍ ബിജെപിയുടെ ആകെ സാന്നിധ്യം. അതോടെ കേരളം പിടിക്കാനിറങ്ങിയ ബിജെപിക്ക് കക്ഷത്തിലിരുന്ന കര്‍ണാടക കൈവിട്ടും പോയി.
/sathyam/media/post_attachments/GsZJ2i17Oz5C1y1yfQ0D.jpg)
അടുത്ത ലക്ഷ്യം കേരളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്യമായി പ്രഖ്യാപിച്ചതാണ്. ക്രൈസ്തവ സഭകളുമായി നയപരമായ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. തോണി കരയ്ക്കടുക്കുന്നു എന്നു തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് ആദ്യ തിരിച്ചടി കര്‍ണാടകയില്‍ നിന്നുണ്ടാകുന്നത്.
കര്‍ണാടക - കേരള രാഷ്ട്രീയങ്ങള്‍ തമ്മില്‍ ചില പൊരുത്തങ്ങളുണ്ട്. പ്രത്യേകിച്ചും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്‍റെ പിന്നിലെ വലിയ ശക്തി.
അതിനാല്‍ തന്നെ കര്‍ണാടകയിലെ ഒറ്റയ്ക്കുള്ള വിജയം കേരളത്തിലെ വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും.
ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ തമിഴ്‍നാട്ടിലോ കേരളത്തിലോ ഇനി ബിജെപി പ്രതീക്ഷകള്‍ ഏഴയലത്തുപോലും എത്തില്ല. പിന്നെയും ആകെയുള്ള പ്രതീക്ഷ കേരളമായിരുന്നു. അതിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന്‍റെ ഈ കന്നട ഭേരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us