New Update
/sathyam/media/post_attachments/cNmcDF2unbTfZMPY2yrf.jpeg)
പട്ന : ചത്ത പാമ്പുണ്ടായിരുന്ന ഉച്ചക്കഞ്ഞി കഴിച്ച് നൂറോളം സ്കൂൾ കുട്ടികളെ ബിഹാറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്.
Advertisment
ഉച്ചക്കഞ്ഞി കഴിച്ച കുട്ടികൾ ഛർദിച്ചു ബോധംകെട്ടു വീണതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ്, കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടത്. അവശനിലയിലായ കുട്ടികളെ ഉടനെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us