ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി.
വിവരമറിഞ്ഞയുടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് ട്രെയിനിംഗ് സെന്ററിലെ പരിശീലകർക്കുള്ള പരിശീലന വിമാനമാണിത്.