ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം സ്ത്രീകളെ 'കുട്ടികളെ നിര്‍മ്മിക്കുന്ന ഫാക്ടറി' എന്ന് ചിത്രീകരിച്ച് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ച്ചൂരിലെ ലിംഗസുഗൂര്‍ ടൗണില്‍ നിന്നുള്ള രാജു തുമ്പകാണ് പിടിയിലായത്.
/sathyam/media/post_attachments/v8m9oKQqZc21w1Bk96SW.jpg)
വ്യാഴാഴ്ച വൈകുന്നേരത്തോടെ വാട്‌സ്ആപ്പില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ മുസ്ലീം സമുദായത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ രാജുവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി വൈകി തുമ്പകിനെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സെക്ഷന്‍ 295 (എ) (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്), 505 (1) (സി) (ഏതെങ്കിലും വര്‍ഗത്തെയോ സമൂഹത്തെയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെയോ അല്ലെങ്കില്‍ പ്രേരിപ്പിക്കുന്നതിന്) സാധ്യതയുള്ളതോ ആയ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും.