ഭുവനേശ്വർ: ഇന്ത്യ നിർമ്മിച്ച മധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ഡോ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈൽ പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഇക്കാര്യം അറിയിച്ചത്.
/sathyam/media/post_attachments/rDemv4V4RMvj6MXdpaum.jpg)
രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ആണവ വാഹക ശേഷിയുള്ള മിസൈൽ പരീക്ഷണ പറക്കലിനിടെ, എല്ലാം ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അറിയിച്ചു.
അഗ്‌നി പരമ്പരകളിൽ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് അഗ്‌നി പ്രൈം മിസൈൽ. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഉടൻ അഗ്നി പ്രൈം പ്രതിരോധ സേനയുടെ ഭാഗമാകും.