മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ജൂൺ 12 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. നിലവിൽ ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്.
/sathyam/media/post_attachments/eFQ32nwlSPFfa8aT9duL.jpg)
ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കൽ നടപടി വീണ്ടും ദീർഘിപ്പിച്ചത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. വിമാന എന്‍ജിന്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി എന്‍ജിനുകള്‍ വിതരണം ചെയ്യാത്തതാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.