പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ തുടങ്ങിയ അക്രമസംഭവങ്ങൾക്ക് അയവില്ല; മിണ്ടാതെ മമത

New Update

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ തുടങ്ങിയ അക്രമസംഭവങ്ങൾക്ക് അയവില്ല. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ട അക്രമത്തിൽ സിപിഐഎം അടക്കമുള്ള രാഷ്ട്രീയപാർട്ടികളിലെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

Advertisment

publive-image

ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനായുള്ള നാമനിർദ്ദേശപട്ടിക സമർപ്പിക്കൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച്ച നടന്ന അക്രമസംഭവങ്ങളിൽ മുർഷിദാബാദ് ജില്ലയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. തൃണമൂൽ പ്രവർത്തകരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് മരണപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ കുടുംബം ആരോപിക്കുന്നു. തുടർന്ന് വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.

സിപിഐഎം പ്രവർത്തകർക്ക് നേരെയും തൃണമൂൽ പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടു. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോയ സിപിഎം പ്രവർത്തകരെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം ഇത്രയേറെ തകർന്നിട്ടും മുഖ്യമന്ത്രി മമത ബാനർജി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഗവർണർ സി.വി ആനന്ദബോസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിൻഹയെ കണ്ട് ചർച്ച നടത്തി. അക്രമസംഭവങ്ങൾ ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്നും ഗവർണർ പറഞ്ഞു.

Advertisment