/sathyam/media/post_attachments/AtpeGdRvTKGWHrtiMOvz.jpeg)
ഇംഫാൽ: മണിപ്പുരിൽ ചുരാചന്ദ്പുരിൽ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. കാമൻലോക്കിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതര പരുക്കേറ്റു. കുക്കി വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗമാണ് വെടിവച്ചതെന്നാണ് ആരോപണം. സൈന്യവും അസം റൈഫിളും സ്ഥലത്തെത്തി. കലാപം അവസാനിപ്പിക്കാൻ സമാധാന ശ്രമങ്ങൾക്കായി ഗവർണർ സന്ദർശനം നടത്തിയതിനു പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.
ഗവര്‍ണറുടെ അധ്യക്ഷതയില്‍ പ്രത്യേക സംഘത്തെയാണ് സമാധാനത്തിനായി നിയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് സമിതി രൂപീകരിച്ചത്. ഗവര്‍ണര്‍ അനുസൂയ യുകെയും മുഖ്യമന്ത്രിയും മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി മെയ്തെയ് – കുകി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും വെടിവയ്പ്പ്.
മേയ് 3ന് ചുരാചന്ദ്പുരിൽ ആരംഭിച്ച മെയ്തെയ്-കുക്കി വംശീയകലാപം മിനിറ്റുകൾക്കകം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. തെൻഗ്നോപാൽ ജില്ലയിലാണ് ഇന്ത്യാ-മ്യാൻമർ അതിർത്തിലെ വാണിജ്യപട്ടണമായ മോറെ. ഇംഫാലിനു തൊട്ടുപിറകെ മോറെയിലും കലാപം പൊട്ടിപ്പുറപ്പെട്ടു. കുക്കികൾക്കും നാഗാ ഗോത്രക്കാർക്കും മുൻതൂക്കമുള്ള ജില്ലയാണ് തെൻഗ്നോപാൽ. മെയ്തെയ് വംശജനായ കലക്ടർ ഉൾപ്പെടെയുള്ള ഇംഫാലിലേക്ക് പലായനം ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us