ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബന്ധുവിന്‍റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്കു പണം മുടക്കിയത് സെന്തിലെന്നാണ് ഇഡിയുടെ വാദം.
അതേസമയം, റിമാൻഡ് ചെയ്തതിനാൽ ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് സെന്തിലിനെ വിട്ടിരുന്നു.
15 ദിവസത്തേക്ക് റിമാൻഡ് റദ്ദാക്കണമെന്ന സെന്തിലിന്റെ ഹർജിയും കോടതി തള്ളി. ജാമ്യം അനുവദിക്കണമെന്നും മന്ത്രിയുടെ ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡിയുടെ ആവശ്യം. ആരോഗ്യസ്ഥിതി മോശമായ സെന്തിൽ ബാലാജി ഓമണ്ടൂരാറിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തുടരുകയാണ്.