New Update
ഡല്‍ഹി: മണിപ്പൂരിൽ കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു. മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച സേനക്ക് നേരെയും ആൾക്കൂട്ടം കല്ലെറിഞ്ഞു.
Advertisment
സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്.