നിർത്താതെ പെയ്യുന്ന മഴ അസമിൽ നാശം വിതയ്ക്കുന്നു; 34,000 പേർ ദുരന്തബാധിതർ

New Update

ഗുവാഹത്തി: അസമിൽ നിർത്താതെ പെയ്യുന്ന മഴ നാശം വിതയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും 34,000-ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു.

Advertisment

publive-image

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) ദൈനംദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച് ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. വ്യാഴാഴ്ചയോടെ മൂന്ന് ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം മാത്രം 29,000 കവിഞ്ഞു.

ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളാണ് കൂടുതൽ ദുരിതബാധിതർ. വെള്ളപ്പൊക്കത്തിൽ 23,516 പേർ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതൽപേർ ബാധിക്കപ്പെട്ടത്. ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ.

ലഖിംപൂരിൽ എട്ട്, ഉദൽഗുരിയിൽ രണ്ട് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, മൊത്തത്തിൽ 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടർ വിള പ്രദേശങ്ങൾ നശിപ്പിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. ലഖിംപൂരിലും ഉദൽഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകൾ തകർന്നു.

Advertisment