ഡല്‍ഹി: യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് , നല്ല ചൂടാണല്ലോ ഈ കാര്യങ്ങളെ കുറിച്ച് നമുക്ക് മറ്റൊരിക്കൽ സംസാരിക്കാം''. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിഹാറിന്റെ ആദ്യ ഉപമുഖ്യമന്ത്രി അനുഗ്രഹ് നാരായൺ സിങ്ങിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു നിതീഷ് കുമാർ. ചടങ്ങിന് ശേഷം ബീഹാർ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
യൂണിഫോം സിവിൽ കോഡിന് വേണ്ടിയുള്ള ബിജെപിയുടെ പുതിയ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറിയ അദ്ദേഹം. 'നല്ല ചൂടാണല്ലോ, ഈ കാര്യങ്ങൾ നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം, എന്ന് പറഞ്ഞ് പുഞ്ചിരിയോടെ മാധ്യമ പ്രവർത്തകർക്ക് നേരെ കൈ വീശി യാത്രയായി.