കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി റെയ്ഡ്; ഒന്നര കോടിയുടെ വിദേശ കറൻസിയും 1.40 കോടി രൂപയും പിടിച്ചെടുത്തു; 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

New Update

ഡൽഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റിനൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

Advertisment

publive-image

‌റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് പിടിച്ചെടുത്തത്. വിദേശ കറൻസികൾ മാറ്റിനൽകുന്ന അനധികൃത ഇടപാടുകാരിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററിൽ കുറിച്ചു. 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.

Advertisment