ന്യൂമോണിയ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment

publive-image

നിലവില്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ച് വരികയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പള്‍മണോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ.ഗുരുപ്രസാദ് ഭട്ടാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ ചികിത്സിക്കുന്നത്.

'പാര്‍വതി സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ എം ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' മണിപ്പാല്‍ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment