മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ഇന്ന്

New Update

ഇംഫാല്‍: മണിപ്പൂർ വംശീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് യോഗം ചേരുക.

Advertisment

publive-image

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയെ കണ്ടേ മടങ്ങുവെന്ന നിലപാടില്‍ മണിപ്പുരില്‍നിന്നുള്ള 10 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ദില്ലിയിൽ തുടരുകയാണ്. സംസ്ഥാനത്തിന്‍റെ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തെങ്കിലും സംഘര്‍ഷമുണ്ടാകുന്ന പലയിടങ്ങളിലും കരസേനയ്‌ക്കെതിരെയും അസം റൈഫിള്‍സിനെതിരെയും ഒരു വിഭാഗം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്.

അതേസമയം, അതേസമയം, ബിജെപിയെ ഒന്നിച്ചു നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തീരുമാനമെടുത്തു. ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പതിനാറ് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ജൂലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയില്‍വെച്ച് അടുത്ത യോഗം ചേരാനും തീരുമാനിച്ചു.

Advertisment