New Update
പാട്ന: പാട്നയില്‍ നടന്ന പ്രതിരക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് ആർജെഡി പ്രസിഡന്‍റ് ലാലുപ്രസാദ് യാദവ്. രാഹുല്‍ വിവാഹിതനാവണമെന്നാണ് ലാലു പ്രസാദ് ആവശ്യപ്പെട്ടത്.
Advertisment
യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് ലാലുപ്രസാദ് യാദവ് വിവഹാക്കാര്യം തമാശരൂപേണ പറഞ്ഞത്. നിങ്ങൾ വിവാഹം കഴിക്കാൻ തയാറാകാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. – ലാലുപറഞ്ഞു.
രാഹുലിന്‍റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്‍റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ നോട്ട് പിൻവലിച്ച മോദിയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു.