ഭാര്യ ലഹരിമരുന്നിന് അടിമ; പൊലീസിൽ പരാതി നൽകി കന്നഡ നടനും നിർമാതാവുമായ ടി.ചന്ദ്രശേഖർ

New Update

ബെംഗളൂരു: ഭാര്യയ്ക്കു ലഹരിമരുന്നു വിൽപനക്കാരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ നടനും നിർമാതാവുമായ ടി.ചന്ദ്രശേഖർ പൊലീസിൽ പരാതി നൽകി. തന്റെ ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു.

Advertisment

publive-image

താൻ വീട്ടിലില്ലാത്ത സമയത്ത് ലഹരിമരുന്ന് വിൽപനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാൾ വീട്ടിലെത്തിയെന്നും ഭാര്യയ്ക്കൊപ്പം കണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ബെംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ കേസ് റജിസ്റ്റർ ചെയ്തു.

അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പൊലീസിൽ പരാതിൽ നൽകി. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖർ ആക്രമിച്ചെന്നും ആരോപിച്ചാണ് പരാതി നൽകിയത്. ‘ഹീഗോന്ദു ദിന’, ‘അപ്പുഗെ’ തുടങ്ങിയ കന്നഡ ചിത്രങ്ങളുടെ നിർമാതാവാണ് ചന്ദ്രശേഖർ.

Advertisment