യുപി: കൊലപാതകം, കൊള്ളയടി തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ഗുഫ്രാന്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൗശാംബിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ ഗുഫ്രാന് വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
പ്രതാപ്ഗഡിലും സുല്‍ത്താന്‍പൂരിലുമായി കൊലപാതകം, കവര്‍ച്ച, തുടങ്ങി 13 ലധികം കേസുകളാണ് ഗുഫ്രാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രയാഗ്രാജ്, സുല്‍ത്താന്‍പൂര്‍ പോലീസ് ഗുഫ്രാനെ പിടിക്കുന്നവര്‍ക്ക് 1,25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
'കൗശാമ്പിയിലെ മഞ്ജന്‍പൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലില്‍ ഗുഫ്രാന്‍ എന്ന കുറ്റവാളി കൊല്ലപ്പെട്ടു. 125000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുളള കുറ്റവാളിയാണ് ഇയാള്‍' കൗശാംബി എസ്പി ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.